വിദേശ മദ്യവിൽപനക്കിടെ പിടിയിൽ

കൊയിലാണ്ടി: വിദേശമദ്യ വിൽപനക്കിടെ യുവാവ് എക്സൈസി​െൻറ പിടിയിലായി. ചെറുവണ്ണൂർ ഭാഗത്ത് പരിശോധന നടത്തവേ, പാമ്പിരിക്കുന്ന് പൂവൻ കുന്നുമ്മൽ അനീഷ് (40) ആണ് പിടിയിലായത്. അഞ്ചു ലിറ്റർ മദ്യം ഇയാളിൽ നിന്നു പിടികൂടി. മദ്യവിൽപനക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇൻസ്പെക്ടർ എ. ഷമീർ ഖാൻ, പ്രിവൻറിവ് ഓഫിസർമാരായ പി. സുരേഷ്, ശശി, സിവിൽ എക്സൈസ് ഓഫിസർമാരായ രാമകൃഷ്ണൻ, ഷംസുദീൻ, ഷൈനി, ഡ്രൈവർ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആരോഗ്യജാഗ്രത പകർച്ചവ്യാധിക്കെതിരെ ബോധവത്കരണ ക്ലാസ് മേപ്പയൂർ: ഇ.എം.എസ് ഗ്രന്ഥാലയം ചാവട്ട്, സർഗ വൈ.ഡി.സി ചാവട്ട്, മേപ്പയൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ചാവട്ട് സർഗ സ​െൻററിൽ നടന്ന ബോധവത്കരണ ക്ലാസ് വാർഡ് മെംബർ കെ. ഉഷ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് ഗ്രന്ഥാലയം പ്രസിഡൻറ് ജയരാജൻ വടക്കയിൽ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സിദ്ധീഖ് ക്ലാസെടുത്തു. സർഗ സെക്രട്ടറി കെ.കെ. ഷാജി, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.