ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ എൽ.പി, യു.പി വിദ്യാർഥികൾക്ക് ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ 11 മണിക്ക് സ്‌കൂളുകളില്‍ ഭക്ഷണമെത്തിക്കും. 20 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ നിര്‍വഹിച്ചു. കരിഞ്ചോലക്ക് കൈത്താങ്ങായി യുവ എഴുത്തുകാരനും എൻ.എസ്.എസ് വളൻറിയര്‍മാരും പേരാമ്പ്ര: അതിജീവനത്തി​െൻറ സ്വന്തം ജീവിതകഥ പറഞ്ഞ രാസിത്ത് അശോക​െൻറ പുസ്തകങ്ങള്‍ ഉരുള്‍പൊട്ടലില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട കരിഞ്ചോലമലയിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നു. അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എൻ.എസ്.എസ് വളൻറിയര്‍മാരാണ് കരിഞ്ചോലമലയിലെ കുടുംബങ്ങള്‍ക്ക് സഹായം തേടി പുസ്തകങ്ങളുമായി തെരുവുകളിലേക്ക് എത്തുന്നത്. പുസ്തകത്തി​െൻറ റോയല്‍റ്റി തുക പൂര്‍ണമായി എൻ.എസ്.എസ് വളൻറിയർമാര്‍ക്ക് വിട്ടുകൊടുത്തു. കെ.പി.എം.എസ്.എം.എച്ച്.എസില്‍ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ 'കാലങ്കോട് കോളനി'യുടെ രണ്ടാം പതിപ്പ് പ്രിന്‍സിപ്പല്‍ പി. സുഹറ പ്രകാശനം ചെയ്തു. എം. റസിയ വിനീത, ശ്രീലാൽ, ഒ.കെ. ബാബു, ഷാന്‍ പ്രകാശ്, ദേവലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.