ദുരിതാശ്വാസം: സഹായധനം വിതരണം ചെയ്​തു

കോഴിക്കോട്: പൂളക്കടവ്്്, എടക്കണ്ടി ഭാഗങ്ങളിൽ പ്രളയത്തിൽ വെള്ളം കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ച 40 കുടുംബങ്ങൾക്ക് ദുരിതാശ്വാസത്തി​െൻറ ഭാഗമായി വെള്ളിമാട്കുന്ന് സലഫി ജുമാമസ്ജിദ് കെ.എൻ.എം ശാഖ 1.32 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തു. ശാഖ സെക്രട്ടറി എം.പി. അമാനുദ്ദീൻ, അബ്ദുൽ റഷീദ്്്, അബ്ദുൽ റസാഖ്, പി. അബ്ദുൽ അസീസ്, ഇബ്രഹീം കോയ, എൻ.പി. അബ്ദുല്ല, സി.കെ. അബ്ദുറഹിമാൻ, നാസർ എന്നിവർ സംബന്ധിച്ചു. െറസിഡൻറ്സ് അസോ. സംഭാവന നൽകി കോഴിക്കോട്: മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് പാറോപ്പടി 'കുടുംബം' െറസിഡൻറ്സ് അസോസിയേഷ​െൻറ സംഭാവനയായി 40,000 രൂപയുടെ ചെക്ക് മേയർ തോട്ടത്തിൽ രവീന്ദ്രന് കൈമാറി. വാർഡ് കൗൺസിലർ ഇ. പ്രശാന്ത്കുമാർ, െറസി. അസോ. ജന. സെക്രട്ടറി പി.ടി. പവിത്രൻ, വി.പി. ബാലകൃഷ്ണൻ, സോമസുന്ദരൻ, ഉമാനാഥ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.