തോട്ടിൽ മലിനജലം ഒഴുക്കിയതിന് പിഴ

ചേളന്നൂർ: നിരവധിപേർക്ക് ആശ്രയമായ പാലത്ത് തെരുവത്ത്താഴത്തിന് സമീപത്തെ കൈതോട്ടിലേക്ക് മലിനജലം ഒഴുക്കിയ സംഭവത്തിൽ പഞ്ചായത്ത് പിഴയിട്ടു. ഏറെ വിവാദമായിരുന്ന നടപടിക്കെതിരെ ഗ്രാമ പഞ്ചായത്ത് പതിനയ്യായിരം രൂപയാണ് പിഴ ചുമത്തിയത്. ജൂൺ 24ന് വാർഡ് അംഗത്തി​െൻറ സാന്നിധ്യത്തിൽ നടന്ന സാമൂഹിക ദ്രോഹത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇതു സംബന്ധിച്ച് സംഗമം െറസിഡൻറ്സ് അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. പാലത്ത് തെരുവത്ത് താഴത്ത് മാധവനെതിരെയാണ് ആക്ട് 219 എസ് (3) ഒന്ന് ഉപവകുപ്പ് പ്രകാരം പിഴ ചുമത്തിയത്. വീട്ടിലെ മലിനജല ടാങ്ക് വൃത്തിയാക്കുമ്പോൾ കറുത്തനിറത്തിലുള്ള മാലിന്യം കലർന്ന വെള്ളം മുക്കിയെടുത്ത് തോട്ടിലേക്ക് ഒഴുക്കുകയായിരുന്നുവെന്നാണ് പരാതി. മാലിന്യം ഒഴുക്കുന്നതി​െൻറ ദൃശ്യം നാട്ടുകാർ മൊബൈലിൽ പകർത്തി തെളിവു സഹിതം അധികൃതർക്ക് കൈമാറിയിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുകയായിരുന്നു. സെമിനാർ നടത്തി ചേളന്നൂർ: പാലത്ത് നവീന വായനശാല ആൻഡ് ലൈബ്രറി 'പ്രകൃതി മനുഷ്യൻ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കെ. ശ്രീകുമാർ വിഷയാവതരണം നടത്തി. വി.അബ്്ദുൽ ജബ്ബാർ മോഡറേറ്ററായി. വി.പി. േപ്രമാനന്ദൻ, എ. വേണുഗോപാൽ, ഇബ്രാഹിം, ഋഷികേശൻ, ഇ.കെ. മുർഷിദ്, എൻ.പി. മുഹമ്മദ്, പി. ബിജു, ഒ.എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.