കനോലി കനാലിലെ ജൈവ മാലിന്യങ്ങൾ നീക്കാൻ വിദഗ്​ധ സഹായം തേടും

കോഴിക്കോട്: കനോലി കനാലിലെ ജൈവ മാലിന്യങ്ങൾ നീക്കംചെയ്യാൻ വിദഗ്ധരുെട സഹായം തേടും. കാരപ്പറമ്പ് ഭാഗത്ത് അടിഞ്ഞുകൂടിയ അറവുമാലിന്യങ്ങൾ ഉൾപ്പെടെ നീക്കുന്നതിനാണ് സഹായം തേടുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നീക്കുന്നത് ജനപങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. എരഞ്ഞിപ്പാലം ഭാഗത്തെ ശുചീകരണത്തിൽ ഞായറാഴ്ച ഇരുനൂറോളം പേരാണ് പങ്കാളികളായത്. കനാലിലേക്ക് വളർന്ന പച്ചിലക്കാടുകളും ഇേതാടൊപ്പം വെട്ടിമാറ്റുന്നുണ്ട്. ജില്ല കലക്ടർ യു.വി. ജോസ്, പ്രഫ. ടി. ശോഭീന്ദ്രൻ, പ്രഫ. കെ. ശ്രീധരൻ, നിറവ് കോഒാഡിനേറ്റർ ബാബു പറമ്പത്ത് എന്നിവരും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, പരിസ്ഥിതി പ്രവർത്തകർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാറ്ററിങ് അസോസിയേഷൻ, നിറവ് പ്രവർത്തകർ, സൈൻ പ്രിൻറിങ് അസോസിയേഷൻ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആസ്റ്റർ മിംമ്സിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കനാൽ ശുചീകരിക്കുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികകൾ നൽകുകയും സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കുകയും ചെയ്തു. പുഞ്ചിരി കലാവേദി ഓഫിസ് മുതൽ കാരപ്പറമ്പ് വരെ കനാലിൽ കോഴി അവശിഷ്ങ്ങൾ ഉൾെപ്പടെ ജൈവ മാലിന്യങ്ങൾ കുന്നുകൂടിയിട്ടുണ്ട്. ഇത് നീക്കാൻ ഫയർഫോഴ്സ് ഉൾപ്പെടെ വിദഗ്ധ സേനാംഗങ്ങളുടെ സഹായം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. നഗരത്തി​െൻറ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന 11.2 കിലോമീറ്റർ നീളമുള്ള കനോലി കനാലിനെ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. മേൽഭാഗത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നീക്കി ഒഴുക്ക് വീണ്ടെടുക്കുകയാണ് ആദ്യം െചയ്യുന്നത്. തുടർന്ന് വിവിധ ഭാഗങ്ങളായി തിരിച്ച് ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് മാലിന്യം തള്ളുന്നതിൽ നിന്നടക്കം സംരക്ഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.