റോഡിലെ കുഴി അടച്ചില്ല: ഇറക്കിയ പാറക്കല്ല് റോഡിൽ തന്നെ

കുറ്റ്യാടി: കുറ്റ്യാടിപ്പള്ളി-ഉൗരത്ത് റോഡിൽ കൊല്ലോറ്റ പാലത്തിന് സമീപം പ്രളയത്തെ തുടർന്ന് രൂപപ്പെട്ട ഗർത്തം അടച്ചില്ല. ഇതിന് ഇറക്കിയ പാറക്കല്ല് റോഡിൽ തടസ്സം സൃഷ്ടിക്കുന്നതായി പരാതി. ആദ്യത്തെ വെള്ളപ്പൊക്കത്തിന് ശേഷം ഭാരംകയറ്റിയ ടിപ്പർ പോയപ്പോൾ റോഡ് ഒരു മീറ്റർ ആഴത്തിലും വീതിയിലും താഴ്ന്ന് പോകുകയായിരുന്നു. തുടർന്ന് ഇവിടെ കുഴിയടക്കാൻ ക്വാറി മിശ്രിതം ഇറക്കി. എന്നാൽ, കുഴി നികത്തും മുമ്പ് വീണ്ടും വെള്ളപ്പൊക്കമുണ്ടായി. ഇതോടെ മണ്ണുവീണ് തനിയെ കുഴി അടഞ്ഞുപോയി. എന്നാൽ, കുഴിയടക്കാനെന്ന പേരിൽ വീണ്ടും ഒരു ചെറിയ ടിപ്പർ ലോഡ് ക്വാറി വേസ്റ്റ് ഇറക്കി. നിലവിൽ വാഹനങ്ങൾ പാലത്തോട് ചേർന്നാണ് കടന്നു പോകുന്നത്. ഇത് പാലത്തി​െൻറ സൈഡ് ഭിത്തിക്ക് ഭീഷണിയാണെന്ന് പരിസരവാസികൾ പറയുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷം കുറ്റ്യാടി: പതിവ് ആഘോഷങ്ങളില്ലാതെ ടൗണിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും കാരണം ശ്രീകൃഷ്ണ ജയന്തി ആഘോഷം ചെറുസംഘം പങ്കെടുത്ത യാത്രയിൽ ഒതുക്കി. കടേക്കച്ചാലിൽനിന്ന് തുടങ്ങി കുഞ്ഞുമഠം ക്ഷേത്രത്തിൽ യാത്ര സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.