​ടി.കെ. ഉണ്ണികൃഷ്​ണന്​ നാടി​െൻറ അന്ത്യാഞ്​ജലി

ബാലുശ്ശേരി: ഒൗദ്യോഗിക രംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും നിറസാന്നിധ്യമായിരുന്ന ടി.കെ. ഉണ്ണികൃഷ്ണന് നാടി​െൻറ അന്ത്യാഞ്ജലി. ശനിയാഴ്ച അന്തരിച്ച ഉണ്ണികൃഷ്ണൻ എ.സി. ഷൺമുഖദാസ് മൂന്നുതവണ മന്ത്രിയായിരുന്നപ്പോഴും പേഴ്സനൽ സ്റ്റാഫിൽ നിർണായക സ്ഥാനത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചു. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടറായും ജില്ല പഞ്ചായത്ത് പ്രഥമ സെക്രട്ടറിയായും പ്രവർത്തിച്ചു. എൻ.സി.പി ജില്ല സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി എന്നിവർ അനുശോചിച്ചു. ഞായറാഴ്ച ഉച്ചയോടെ ബാലുശ്ശേരി തത്തമ്പത്തെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിനു പേരെത്തി. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, േമയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. വൈകീട്ട് ബാലുശ്ശേരിയിൽ അനുശോചന യോഗവും ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.