എലിപ്പനി: കോഴിക്കോട്ട്​ നാലു മരണം കൂടി

കോഴിക്കോട്: എലിപ്പനി ജില്ലയിൽ നാലു പേരുടെ ജീവൻ കൂടി കവർന്നു. വടകര കുട്ടോത്ത് ഓലയാട്ട് താഴെക്കുനിയിൽ ഉജേഷ് (38), കാരശ്ശേരി കാരമൂല ചേലപ്പുറത്ത് പരേതനായ ഹുസൈ​െൻറ മകൻ സലിംഷാ (44), കണ്ണാടിക്കൽ നെച്ചൻകുഴിയിൽ സുമേഷ് (45), നഗരസഭ പന്നിയങ്കര വാർഡ് കൗൺസിലർ കെ. നിർമലയുടെ സഹോദരൻ കല്ലായി മാളികപറമ്പ് അശ്വനി വീട്ടിൽ കെ. രവി (59) എന്നിവരാണ് മരിച്ചത്. ഉജേഷ്, സലിംഷാ എന്നിവർക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. മറ്റു രണ്ടുപേർക്ക് പനി സംശയിക്കുന്നു. ഇതോടെ ജില്ലയിൽ എലിപ്പനിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ രണ്ടുവരെ 187 പേർക്കാണ് എലിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 84പേർക്ക് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 142 പേർ ചികിത്സയിലുണ്ട്. ഇതിൽ 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടാണ് സംസ്ഥാനത്ത് കൂടുതൽ എലിപ്പനി മരണമുണ്ടായത്. രോഗ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും പ്രതിരോധ മരുന്നു കഴിക്കാത്തവർ മടികൂടാതെ മരുന്ന് കഴിക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പരേതനായ ബാല​െൻറയും ജാനുവി​െൻറയും മകനാണ് ഉജേഷ്. സഹോദരങ്ങൾ: ഉഷ, ഉമ, ഉമേഷ്. സലിംഷായുടെ മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല. മകൾ: തസ്ലീമ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്, സൈനബ, ഖദീസുമ്മ, മറിയം. കേബിൾ തൊഴിലാളിയായ സുമേഷ് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. പിതാവ്: ഭാസ്കരൻ. മാതാവ്: ജാനകി. ഭാര്യ: ജയ(കാട്ടിക്കുളം, മാനന്തവാടി). മക്കൾ: അനന്തു( പ്ലസ് ടു വിദ്യാർഥി), അനഘ (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: സുധീഷ്, സുനിത, സുഷിന. സഞ്ചയനം ചൊവ്വാഴ്ച. പരേതനായ പുതുക്കുടി കൃഷ്ണൻ കുട്ടിയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് രവി. ഇദ്ദേഹവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഭാര്യ: സുധാബായ്. മകൾ: അശ്വനി. മരുമകൻ: യു.ടി. മജീഷ് (സർക്കുലേഷൻ മാനേജർ, വീക്ഷണം.) സഹോദരങ്ങൾ: മോഹനൻ, ലക്ഷ്മിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.