കർഷകർക്ക് അടിയന്തര സഹായം നൽകണം -സ്വതന്ത്ര കർഷക സംഘം

കോഴിക്കോട്: പ്രകൃതിക്ഷോഭം കൊണ്ട് കഷ്ടതയനുഭവിക്കുന്ന കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൃഷി നഷ്ടങ്ങൾ യോഗം വിലയിരുത്തി. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഒ.പി. മൊയ്തു അധ്യക്ഷത വഹിച്ചു. സി.വി. മൊയ്തീൻ, അബ്ദുൽ മജീദ് കൊയിലാണ്ടി, കെ. അബ്ദുന്നാസർ, കളത്തിൽ ഇസ്മായിൽ, കൊമ്മോടൻകണ്ടി സൂപ്പി, യു.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.