നടക്കാവിൽ നടന്നാൽ തലപൊളിയും

നടക്കാവിൽ നടന്നാൽ തലപൊളിയും കോഴിക്കോട്: നടക്കാവിലെ നടപ്പാതയിൽ നടന്നുപോയാൽ തലയിടിക്കും വിധം ബോർഡുകൾ. നടക്കാവ് പൊലീസ് സ്േറ്റഷൻ ജങ്ഷനും വണ്ടിപ്പേട്ടക്കുമിടയിൽ കിഴക്കുവശം ഫുട്പാത്തിലാണ് കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസിനുവേണ്ടി 'നോ പാർക്കിങ്' ബോർഡുകൾ സ്ഥാപിച്ചത്. ഫുട്പാത്തിലേക്ക് തിരിച്ച് സ്ഥാപിച്ച ബോർഡുകൾക്ക് വേണ്ടത്ര ഉയരമില്ലാത്തതിനാൽ ചെറിയ ശ്രദ്ധക്കുറവ് വന്നാൽ യാത്രക്കാരുടെ തലയിടിക്കും. ബോർഡ് െവച്ചതു മുതൽ നിരവധി യാത്രക്കാർക്ക് തലയിടിച്ച് പരിക്കേറ്റു. സ്ത്രീകളുടെയടക്കം തലയിടിക്കും വിധം താഴ്ത്തിയാണ് ബോർഡുകൾ. നടക്കാവ് പുതിയ ജുമുഅത്ത് പള്ളിയിലേക്കും ഇംഗ്ലീഷ് പള്ളിമാർക്കറ്റിലേക്കും മറ്റുമുള്ള യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. ബോർഡി​െൻറ കാലിന് മതിയായ ഉയരമില്ലാത്തതാണ് മുഖ്യ പ്രശ്നം. നടക്കാവ് സ്റ്റേറ്റഷനും പള്ളിക്കും സമീപത്ത് കണ്ണൂർ റോഡിൽ ഇരുവശവും പാർക്കിങ് നിരോധിച്ച് പത്ത് ബോർഡുകളാണ് കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസ് സ്ഥാപിച്ചത്. ഇവയിൽ കിഴക്കുഭാഗം ഫുട്പാത്തിൽ സ്ഥാപിച്ച ബോർഡുകളാണ് അപകടമുണ്ടാക്കുന്നത്. ഫുട്പാത്തിൽ വിനോദ സഞ്ചാര വകുപ്പും പൊലീസും പൊതുമരാമത്ത് വകുപ്പും മറ്റും പല തവണയായി സ്ഥാപിച്ച വിവിധ ബോർഡുകളുടെ അവശിഷ്ടങ്ങളും വഴിമുടക്കിയായി തുടരുന്നു. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.