ഇന്ന് ഫറോക്കിൽ ബസുകൾ ഓടുന്നത് പ്രളയബാധിതർക്കു വേണ്ടി

ഫറോക്ക്: ഇന്ന് ഫറോക്ക് മേഖലയിലെ 200ൽപരം ബസുകൾ ഓടുന്നത് പ്രളയബാധിതർക്ക് കൈത്താങ്ങായി. മുഴുവൻ ബസുകളിലെയും തിങ്കളാഴ്‌ചയിലെ കലക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഫറോക്ക് ഏരിയ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. രാവിലെ ഒമ്പതിന് ഫറോക്ക് ബസ്സ്റ്റാൻഡിൽ കാരുണ്യ യാത്ര ഫറോക്ക് എസ്.ഐ ഫ്ലാഗ് ഓഫ് ചെയ്യും. മുഴുവൻ യാത്രക്കാരും ബുധനാഴ്ച മറ്റു വാഹനങ്ങളിലെ യാത്ര ഒഴിവാക്കി കാരുണ്യ യാത്ര നടത്തുന്ന ബസുകളിൽ യാത്ര ചെയ്ത് കൂടുതൽ തുക ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാൻ സഹകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡൻറ് പി.കെ. അബ്ദുല്ല കോയയും സെക്രട്ടറി കെ.എം. നാരായണൻകുട്ടി പണിക്കരും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.