കരിഞ്ചോലമലയിലെ വീട് പുനർനിർമാണത്തിന് മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളൻറിയർമാർ

മേപ്പയൂർ: ജില്ല എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ ശേഖരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് സഹായധനം നൽകി. പ്രളയസമയത്ത് കരിഞ്ചോലമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചുകൊടുക്കാനാണ് ഫണ്ട്. എൻ.എസ്.എസ് വളൻറിയർമാർ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച തുകയാണ് ജില്ല കോഒാഡിനേറ്റർ എസ്. ശ്രീജിത്തിന് കൈമാറിയത്. പി.ടി.എ പ്രസിഡൻറ് മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളൻറിയർ ലീഡർ ക്ഷമ സജീവ്, പ്രിൻസിപ്പൽ എം.എം. സുധാകരൻ, സുരേഷ് ബാബു, ശ്രീജിത്ത് വിയ്യൂർ എന്നിവർ സംസാരിച്ചു. എം. മിത്ര സ്വാഗതവും പ്രോഗ്രാം ഓഫിസർ എം. സിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.