* കൂലിപ്പണിക്കാരാണ് സംഘടനയിലെ അംഗങ്ങൾ കൽപറ്റ: കാലവർഷക്കെടുതിയിൽ ദുരിതം പേറുന്നവർക്കിടയിൽ ചൂരൽമല കാരുണ്യ സ്വയംസഹായ സംഘത്തിെൻറ സ്േനഹസ്പർശം. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും കിണറുകളും വൃത്തിയാക്കിയും കുടിവെള്ളമെത്തിച്ചുമാണ് സംഘം ദുരിത ബാധിതർക്ക് കൈത്താങ്ങാകുന്നത്. കൂലിപ്പണിക്കാരായ സാധാരണക്കാരാണ് സംഘടനയിലെ അംഗങ്ങൾ. ജില്ലയിൽ കാലവർഷക്കെടുതി തുടങ്ങിയതു മുതൽ ഇവർ സജീവമായി രംഗത്തുണ്ടായിരുന്നു. കിണറുകളും വീടുകളും വൃത്തിയാക്കുന്നതിനാവശ്യമായ സാമഗ്രികളുമെടുത്ത് മിക്ക ദിവസങ്ങളിലും അതിരാവിലെ തന്നെ ഇവർ ദുരിതബാധിത പ്രദേശങ്ങളിലെത്തി പ്രവർത്തനം തുടങ്ങും. പ്രളയക്കെടുതി രുക്ഷമായ വൈത്തിരി, പൊഴുതന, പനമരം പഞ്ചായത്തുകളിൽ ഇവർ നിരന്തരം സഹായെമത്തിച്ചു. ചൂരൽമല സ്വദേശികളായ 17പേരാണ് സംഘത്തിലുള്ളത്. പ്രസിഡൻറ് ഫിക്കർ, സെക്രട്ടറി മനാഫ്, വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ്, യുനാഫ്, മുസ്തഫ, സിറാജ്, മജീദ് തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. SUNWDL21 കാരുണ്യ സ്വയംസഹായ സംഘം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.