ക്ഷേമ പെൻഷൻ തടയൽ: 'പരേതർ' ഒത്തുകൂടി

കൊടുവള്ളി (കോഴിക്കോട്): ക്ഷേമപെൻഷനുകൾ പുനഃസ്ഥാപിച്ചുകിട്ടാൻ 'പരേതർ' ഒത്തുകൂടി. മരിച്ചെന്ന് സർക്കാർ രേഖകളിൽ തെറ്റായ വിവരം വന്നതി​െൻറ പേരിൽ പെൻഷനുകൾ തടയപ്പെട്ട കിഴക്കോത്ത് പഞ്ചായത്തിെല 400ഉം കൊടുവള്ളി നഗരസഭയിലെ 300ലേറെയും പേരാണ് തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഒത്തുകൂടിയത്. കിഴക്കോത്ത് പഞ്ചായത്ത് ഹാളിലും കൊടുവള്ളി കമ്യൂണിറ്റി ഹാളിലുമായിരുന്നു ഒത്തുചേരൽ. പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നവരിൽ ചിലർ മരിച്ചെന്നും മറ്റു ചിലർക്ക് നാലുചക്ര വാഹനമുണ്ടെന്നുമാണ് രേഖകളിലുള്ളത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ 175 പേർ മരിച്ചതായി രേഖകൾ പറയുന്നു. വർഷങ്ങളായി ആനുകൂല്യം ലഭിക്കുന്നവരും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരുമാണ് പെൻഷൻ തടയപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും. പെൻഷൻ തടയപ്പെട്ടവരുടെ പേരും കാരണവുമടങ്ങിയ ഇ-മെയിൽ സന്ദേശം പഞ്ചായത്ത് അധികൃതർ പരിശോധിച്ചപ്പോഴാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്. പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടാൻ പഞ്ചായത്ത്, നഗരസഭ ഓഫിസുകളിൽ അപേക്ഷ നൽകാനാണ് ബന്ധപ്പെട്ടവർ പറയുന്നത്. പെൻഷൻ നിഷേധിച്ച അർഹരായ മുഴുവൻ പേർക്കും തുടർന്നും പെൻഷൻ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. അർഹതപ്പെട്ടവർക്ക് ഉടൻ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് എളേറ്റിൽ വട്ടോളിയിൽ ധർണ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.