കച്ചിപ്പുല്ലിന് വില ഈടാക്കിയ സംഭവം; സമഗ്രാന്വേഷണം നടത്തണം

മാനന്തവാടി: പ്രളയ ദുരിതത്തി​െൻറ മറവിൽ കച്ചിപ്പുല്ലിന് വില ഈടാക്കിയ മാനന്തവാടി ക്ഷീര സംഘം നടപടി സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രളയദുരിതത്തിലകപ്പെട്ട ക്ഷീര കർഷകർക്ക് സൗജന്യമായി പുല്ല് വിതരണം ചെയ്യേണ്ട ക്ഷീരസംഘം പ്രളയത്തി​െൻറ മറവിൽ ക്ഷീരകർഷകരെ പിഴിയുകയാണ് ചെയ്തത്. ദുരിതാശ്വാസ ഫ്ലക്സ്വെച്ച് തമിഴ്നാട്ടിൽനിന്ന് കച്ചിപ്പുല്ല് കൊണ്ടുവന്ന് അത് 285 രൂപ നിരക്കിൽ കർഷകർക്ക് നൽകിയ മാനന്തവാടി ക്ഷീരസംഘത്തി​െൻറ നടപടി പ്രതിഷേധാർഹമാണ്. ക്ഷീരകർഷക രക്ഷക്കായി മുനിസിപ്പാലിറ്റി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രളയക്കെടുതി നേരിടുമ്പോൾ ക്ഷീരസംഘം കർഷകരെ രക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. അതിനുപകരം ക്ഷീര കർഷക​െൻറ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരാനാണ് സംഘം ഭരണസമിതി ശ്രമിച്ചത്. ഇത് ഒരിക്കലും അനുവദിക്കാൻ കഴിയില്ല. ക്ഷീരകർഷകരുടെ ചോദ്യങ്ങളിൽനിന്ന് സംഘം ഒഴിഞ്ഞുമാറുകയാണ്. പ്രശ്നത്തിൽ ജില്ല കലക്ടർ ഇടപെടണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി.എം. ബെന്നി, പൗലോസ് മുട്ടൻതൊടി, സ്റ്റെർവിൻ സ്റ്റാനി, എം.കെ. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.