മക്കിമല എൽ.പി സ്കൂളിന് സുരക്ഷ ഭീഷണി

* പഠനം മറ്റൊരിടത്തേക്ക് മാറ്റും മാനന്തവാടി: സുരക്ഷ ഭീഷണിയെത്തുടർന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല എൽ.പി സ്കൂൾ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റുന്നു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടെത്ത തുടർന്നും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പ്രവർത്തനം മാറ്റുന്നത്. സ്കൂളിൽ പഠനം നടത്താൻ കഴിയിെല്ലന്ന് സാങ്കേതിക വിദഗ്ധർ റിപ്പോർട്ട് നൽകിയതോടെയാണ് പഠനം പ്രതിസന്ധിയിലായത്. സ്കൂൾ ഒാഫിസിനു മുമ്പിലെ ട്രാൻസ്ഫോർമർ അപകട ഭീഷണിയുയർത്തുന്നതിനാൽ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഠനം മുടങ്ങാതിരിക്കാൻ പഞ്ചായത്ത് അധികൃതർ സർവകക്ഷി യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം പ്രദേശത്തെ മദ്റസ കെട്ടിടത്തിലേക്ക് പഠനം മാറ്റാൻ തീരുമാനിച്ചു. മക്കിമല എൽ.പി സ്കൂളിൽ നടന്ന സർവകക്ഷിയോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ.ജെ. ഷജിത്ത്, വാർഡ് മെംബർ വിജയലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ഷബിത, ബി.പി.ഒ കെ. സത്യൻ എന്നിവർ സംസാരിച്ചു. കെട്ടിട നിർമാണത്തിനായി എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ സഹായം അഭ്യർഥിക്കാനും യോഗം തീരുമാനിച്ചു. FRIWDL12 മക്കിമല എൽ.പി സ്കൂൾ ഒാഫിസിന് മുമ്പിലെ ട്രാൻസ്ഫോർമർ ------------------------------------------------------- വൻ വിജയമായി 'വി ഫോര്‍ വയനാട്' * ഒരു ദിവസം കൊണ്ട് ശേഖരിച്ചത് 2,53,980 കി.ഗ്രാം അജൈവ മാലിന്യം കൽപറ്റ: പ്രളയാനന്തരം ജില്ലയിലെ 23 പഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലും മൂന്നു നഗരസഭകളിലെ 99 വാര്‍ഡുകളിലുമായി 'വി ഫോര്‍ വയനാട്-മിഷന്‍ ക്ലീന്‍ വയനാട്' എന്ന പേരില്‍ നടത്തിയ ഏകദിന ശുചീകരണ യജ്ഞം മികച്ച മാതൃകയായി. ഒരു ദിവസം കൊണ്ട് ജില്ലയില്‍നിന്ന് ശേഖരിച്ചത് 2,53,980 കി.ഗ്രാം അജൈവ മാലിന്യങ്ങളാണ്. ഇ-വേസ്റ്റ് ഇനത്തില്‍ 6441 കിലോയും പ്ലാസ്റ്റിക് ഇനത്തില്‍ 99,011 കിലോയും ശേഖരിച്ചിട്ടുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്കു കൈമാറാനാണ് തീരുമാനം. ജില്ലയിലെ 23 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും 1469 പൊതുസ്ഥാപനങ്ങളും 1420 പൊതുസ്ഥലങ്ങളും 769 കോളനികളും 587 ഓടകളും 408 പുറമ്പോക്ക് ഭൂമിയും ശുചീകരിച്ചു. ജലാശങ്ങളില്‍ 359 തോടുകളും 773 കുളങ്ങളും 13,659 സ്വകാര്യ കിണറുകളും 2424 പൊതുകിണറുകളും 407 പൊതുജലാശയങ്ങളും ശുചീകരിച്ചു. 19,706 വീടുകളും 72 ദുരിതാശ്വാസ ക്യാമ്പുകളും ശുചീകരിച്ചു. കൂടാതെ, 19,678 സ്വകാര്യ ഉടമസ്ഥതയിലുള്ള കിണറുകളും 2957 പൊതുകിണറുകളും ക്ലോറിനേഷനും നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.ജി.ഒകള്‍, വിവിധ വിദ്യാർഥി പ്രസ്ഥാനങ്ങള്‍, വയോജനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 51,750 ഓളം അംഗങ്ങള്‍ ഈ മഹാ ഉദ്യമത്തില്‍ പങ്കാളികളായി. വിവിധ രാഷ്്ട്രീയ പാർട്ടി സംഘടനകളില്‍നിന്ന് 3127 പേരും കുടുംബശ്രീയില്‍നിന്ന് 20,634 പേരും ദേശീയ തൊഴിലുറപ്പ് പദ്ധതിയംഗങ്ങളായ 10,427 പേരും മഹിള സംഘടനകളില്‍നിന്ന് 239 പേരും യുവജന സംഘടനകളില്‍നിന്നും 1206 പേരും പങ്കെടുത്തു. 353 ജനപ്രതിനിധികള്‍, വിദ്യാർഥി പ്രസ്ഥാനങ്ങളില്‍നിന്ന് 2512 പേര്‍, ട്രേഡ്് യൂനിയന്‍ സംഘടനകളില്‍നിന്ന് 470 പേര്‍, 855 വയോജനങ്ങള്‍, പൊതു മേഖല സ്ഥാപനങ്ങളിലെ 1808 ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ 337 ജീവനക്കാര്‍, 1826 എന്‍.എസ്.എസ് വിദ്യാർഥികള്‍, 597 എന്‍.സി.സി വിദ്യാർഥികള്‍, 225 എസ്.പി.സി വിദ്യാർഥികള്‍, 445 സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാർഥികള്‍, 565 ആശാവര്‍ക്കര്‍മാര്‍, 809 അംഗൻവാടി ജീവനക്കാര്‍, എന്‍.ജി.ഒ സംഘടകളില്‍നിന്ന് 128 പേര്‍, 911 വ്യാപാരി വ്യവസായികള്‍, സന്നദ്ധ സംഘടനകളില്‍നിന്ന് 1511 പേര്‍, മറ്റുള്ളവര്‍ 2768 എന്നിവരടക്കം 51,753 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. FRIWDL11 മിഷൻ ക്ലീൻ വയനാടി​െൻറ ഭാഗമായി എടവക പഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവൃത്തി FRIWDL13 സുഗന്ധഗിരി പ്രദേശത്ത് ഐ.എസ്.എമ്മി​െൻറ നേതൃത്വത്തിൽ നടത്തിയ ശുചീകരണം FRIWDL14 പടിഞ്ഞാറത്തറ മഞ്ഞൂറയിൽ നടന്ന ശുചീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.