പ്രളയം: കേന്ദ്ര സർക്കാർ കൂടുതൽ സഹായം നൽകണം -ജില്ല പഞ്ചായത്ത‌് കോഴിക്കോട്: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന‌് കേന്ദ്ര സർക്കാർ കൂടുതൽ സഹായം നൽകണമെന്ന‌് ജില്ല പഞ്ചായത്ത‌് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നവകേരള സൃഷ‌്ടിക്കായി എല്ലാവരും ഒരുമിച്ചിറങ്ങണമെന്നും പ്രമേയം അവതരിപ്പിച്ച പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജലസേചന പദ്ധതികൾക്കായി വകയിരുത്തിയ ഫണ്ട് നിക്ഷേപിക്കുന്നതിന് ധനവകുപ്പിെൻറ അനുമതിക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. സ‌്പന്ദനം പദ്ധതി പ്രവർത്തിക്കുന്ന 19 ജീവനക്കാർക്ക‌് ഓണറേറിയം നൽകും. മൂടാടി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ‌്കൂളായ വന്മുഖം ഗവ. ഹൈസ‌്കൂളിൽ ഹയർ സെക്കൻഡറി ബാച്ച‌് അനുവദിക്കണമെന്ന പ്രമേയവും അംഗീകരിച്ചു. ഉന്നത വിജയം നേടുന്ന സ‌്കൂളിലെ 80 ശതമാനത്തിലധികം കുട്ടികളും മത്സ്യത്തൊഴിലാളികളുടെ മക്കളാണെന്നും പ്രമേയം അവതരിപ്പിച്ച എം.പി അജിത പറഞ്ഞു. ജില്ലാ പഞ്ചായത്തിെൻറ കീഴിലുള്ള മഴക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കും. ഇതിനായി എൻജിനീയർമാരുടെ സംഘം റോഡ‌് സന്ദർശിച്ച‌് റിപ്പോർട്ടെടുക്കും. പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ജില്ല പഞ്ചായത്ത‌് 25 ലക്ഷം രൂപയും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഒരുമാസത്തെ വേതനവും നൽകുമെന്നും ബാബു പറശ്ശേരി പറഞ്ഞു. സ്ഥലം മാറിപ്പോകുന്ന എക‌്സിക്യൂട്ടിവ‌് എൻജിനീയർ മുഹമ്മദ‌് അഷ്റഫിന‌് യാത്രയയപ്പ‌് നൽകി. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, വികസനകാര്യ ചെയർമാന്മാരായ പി.ജി. ജോർജ‌്, മുക്കം മുഹമ്മദ്, പി.കെ. സജിത, സുജാത മനക്കൽ, സെക്രട്ടറി പി.ഡി. ഫിലിപ്പ‌്, ടി.കെ. രാജൻ, ആർ.ബൽറാം, ഷൈലജ, ശ്രീജ പുല്ലരിക്കൽ, എ.ടി. ശ്രീധരൻ, അഹമ്മദ‌് പുന്നക്കൽ, വി.ഷക്കീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.