കേ​ന്ദ്ര സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്​കരണം അവസാനിപ്പിക്കണം

ബാലുശ്ശേരി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടക്കുകയാണെന്നും കേന്ദ്ര ഭരണം ഉപയോഗപ്പെടുത്തി ആർ.എസ്.എസി​െൻറ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന നരേന്ദ്ര മോദി സർക്കാറി​െൻറ നയങ്ങൾ തിരുത്തണമെന്നും ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് തള്ളുന്ന നിലപാടാണ് കേന്ദ്ര സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നവമാധ്യമങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന മോദി സർക്കാറി​െൻറ തെറ്റായ നയങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി നിലകൊള്ളേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കണമെന്നും രണ്ടു ദിവസങ്ങളിലായി ബാലുശ്ശേരിയിൽ നടന്ന ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ പി. ബിജു സമ്മേളന പ്രമേയം അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.കെ. ലതിക, എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ്, സംസ്ഥാന ട്രഷറർ പി. ബിജു, ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് എം. ഷംസീർ എം.എൽ.എ, സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ, ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം, നിജിൻ തലശ്ശേരി, വി.പി. റജീന, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്.കെ. സജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.