വി. വസീഫ്​ ഡി.വൈ.എഫ്​.​െഎ പ്രസിഡൻറ്,​ സെക്രട്ടറി പി. നിഖിൽ

ബാലുശ്ശേരി: ഡി.വൈ.എഫ്.െഎ ജില്ലാ പ്രസിഡൻറായി വി. വസീഫിനെയും സെക്രട്ടറിയായി പി. നിഖിലിനെയും വീണ്ടും തെരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളിലായി ബാലുശ്ശേരിയിൽ നടന്ന ഡി.വൈ.എഫ്.െഎ ജില്ലാ സമ്മേളനത്തി​െൻറ ഇന്നലെ നടന്ന പ്രതിനിധികളുടെ സമാപന യോഗത്തിലാണ് വസീഫിനെയും പി. നിഖിലിനെയും വീണ്ടും തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ: പി.കെ. അജീഷ്, കെ.വി. ലേഖ, കെ. അഭിജേഷ് (വൈ. പ്രസി), ടി.കെ. സുമേഷ്, പി. ഷിജിത്ത്, പി.ടി. ഷൈജു (ജോ. സെക്ര), എൽ.ജി. നിജീഷ് (ട്രഷ). പ്രളയദുരിതം കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രമാണ് നടന്നത്. പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയിരുന്നു. ജില്ലയിലെ 16 ബ്ലോക്കുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 365 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ പെങ്കടുത്തത്. ജില്ലയിലെ ഡി.വൈ.എഫ്.െഎയുടെ തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ പ്രവർത്തകരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. മുഴുവൻ യുവജനങ്ങളും കേരളത്തെ പുനർനിർമിക്കാനുള്ള സർക്കാറി​െൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.