നിപ: വവ്വാൽ സാമ്പിൾ ശേഖരിച്ചു; ഭോപാലിലേക്ക് ഇന്നയക്കും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ വവ്വാലുകളുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. വൈറസ് തുടക്കത്തിൽ പടർന്നുപിടിച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിൽ നിന്നാണ് വവ്വാലുകളെ വലവെച്ച് പിടിച്ചത്. ഇതിൽ മൂന്നെണ്ണം പഴംതീനി വവ്വാലുകളാണ്. ദയാവധം ചെയ്ത് ഡ്രൈ ഐസിൽ സൂക്ഷിച്ച ഇവയെയാണ് വ്യാഴാഴ്ച ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയക്കുക. ഇതോടൊപ്പം വവ്വാലി​െൻറ കാഷ്ഠം, മൂത്രം എന്നിവയുടെ സാമ്പിളും ലാബിലേക്കയക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ പരിശോധന ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. വൈറസി​െൻറ ഉറവിടം കെണ്ടത്തുന്നതിനായി കഴിഞ്ഞയാഴ്ച നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ പുതിയ വീട്ടിലെ ഉപയോഗശൂന്യമായ കിണറിൽനിന്ന് പ്രാണിതീനി വവ്വാലുകളെ ശേഖരിച്ച് ഭോപാലിലേക്കയച്ചിരുന്നു. എന്നാൽ, ഇവയുടെ ഫലം നെഗറ്റിവ് ആണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.