വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം​ -ചിക്കൻ വ്യാപാരികൾ

കോഴിക്കോട്: ചിക്കൻ വ്യാപാര മേഖലയെ തകർക്കാൻ ലക്ഷ്യംെവച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴികളിലൂെട നിപ വൈറസ് പകരുമെന്നും കോഴിയിറച്ചി കഴിക്കരുതെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിവിധ രൂപത്തിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് കുറച്ചുകൂടി രൂക്ഷമായ രീതിയിൽ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. നിപ വൈറസ് കോഴികളിലൂെട പകരുമെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തിയാണ് പ്രചരിച്ചത്. എന്നാൽ, കോഴികളിലൂെട നിപ വൈറസ് പകരില്ലെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഡി.എം.ഒ തന്നെ വ്യക്തമാക്കിയതാണ്. വ്യാജ പ്രചാരണങ്ങൾ കാരണം സംസ്ഥാനത്ത് കോഴി വിൽപനയിൽ 40 ശതമാനത്തോളം ഇടിവ് വന്നു. കോഴിവില വർധിപ്പിക്കുന്നത് ചില്ലറ വിൽപനകാരല്ല. തമിഴ്നാട്ടിലെ കോഴിവിലയനുസരിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചിക്കൻ വ്യാപാരി സമിതി സംസ്ഥാന ൈവസ് പ്രസിഡൻറ് ഹനീഫ, ജില്ല സെക്രട്ടറി വി.പി. മുസ്തഫ, പ്രസിഡൻറ് െക.വി. റഷീദ് എന്നിവർ പെങ്കടുത്തു. കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനും, കേരള സംസ്ഥാന ചിക്കൻ വ്യപാര സമിതിയും ജില്ല കലക്ടർക്കും കമീഷണർക്കും വ്യാജ സന്ദേശത്തിനെതിരെ ചൊവ്വാഴ്ച പരാതി നൽകിയിരുന്നു. അതേസമയം ജില്ല മെഡിക്കല്‍ ഓഫിസി​െൻറ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.