സി.സി.എം.വൈയിൽ പുതിയ കോഴ്സുകൾ

കോഴിക്കോട്: മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) ജൂലൈ ഒന്നു മുതൽ പുതിയ കോഴ്സുകൾ തുടങ്ങുന്നു. ബിരുദതലം, പ്ലസ് ടു തലം, ഞായറാഴ്ച ക്ലാസുകൾ എന്നിങ്ങനെ മൂന്ന് കോഴ്‌സുകളുണ്ട്. കംബൈൻഡ് ഗ്രാജ്വറ്റ് ലെവൽ/ബാങ്ക് കോച്ചിങ്ങിനുവേണ്ടിയുള്ള തീവ്രപരിശീലന കോഴ്സാണ് ഈ വർഷത്തെ പ്രത്യേകത. പ്രവേശന പരീക്ഷ ജൂൺ 24ന്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 18. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കും. പരിശീലനം പൂർണമായും സൗജന്യം. താൽപര്യമുള്ളവർ ഓഫിസിൽ നേരിെട്ടത്തി അപേക്ഷ നൽകണം. അവധിദിന ക്ലാസുകൾ സി.സി.എം.വൈ പൂനൂർ, നെല്ലിക്കാപറമ്പ്, പെരുമണ്ണ സബ്സ​െൻററുകളിലും ജൂലൈ ഒന്നു മുതൽ ആരംഭിക്കും. അപേക്ഷകൾ അതതു സ​െൻററുകളിലാണ് നൽകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.