ടി.എച്ച്. അബ്​ദുൽ റഹ്മാൻ വിരമിക്കുന്നു

കോഴിക്കോട്: ഇന്ത്യൻ തപാൽ വകുപ്പിൽ നിന്ന് 40ലേറെ വർഷത്തെ സേവനത്തിന് ശേഷം ടി.എച്ച്. അബ്ദുൽ റഹ്മാൻ വ്യാഴാഴ്ച വിരമിക്കുന്നു. 1978 ജനുവരി 10ന് പോസ്റ്റൽ അസിസ്റ്റൻറായി തപാൽവകുപ്പിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഒന്നാം ഗ്രേഡ് പോസ്റ്റ് മാസ്റ്ററായാണ് മേയ് 31 ന് പടിയിറങ്ങുന്നത്. ചാലിയം സ്വദേശിയായ ഇദ്ദേഹം തീരവാസികളിൽ വിദ്യാഭ്യാസ പ്രചോദനമായി ചാലിയം എജുക്കേഷനൽ സർവിസ് സൊസൈറ്റി എന്ന സംഘടനക്ക് രൂപം നൽകുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. നിലവിൽ ഈ സംഘടനയുടെ പ്രസിഡൻറ് കൂടിയാണ്. ഇതി​െൻറ പ്രവർത്തന ഫലമായി തീരമേഖലയിൽ വിവി‌ധ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. പ്രഫഷനലുകളടക്കം ഒട്ടേറെ ബിരുദധാരികളെ ചാലിയം തീരപ്രദേശത്ത് സൃഷ്ടിക്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ബി.എസ്.എൻ.എല്ലിൽ ഓഫിസ് സൂപ്രണ്ടായ വി.എ. റംലത്താണ് ഭാര്യ. രണ്ട് മക്കളുണ്ട്. photo: t.h. abdul rahman.jpg ടി.എച്ച്. അബ്ദുൽ റഹ്മാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.