കൊയിലാണ്ടിയിൽ കടൽക്ഷോഭം ശക്തം; ഏഴു വഞ്ചികൾ തകർന്നു

കൊയിലാണ്ടി: മേഖലയിൽ കടൽക്ഷോഭം ശക്തം. കനത്ത കാറ്റിൽ ഹാർബറിൽ നിർത്തിയിട്ട വഞ്ചികൾ കൂട്ടിയിടിച്ച് തകർന്നു. നിവേദ്യ, പ്രണവം, തിരുവാണി, ശിവ കീർത്തനം, സാരംഗി മോൾ, വിവേകാനന്ദയുടെ രണ്ടു വഞ്ചികൾ എന്നിവയാണ് കൂട്ടിയിടിച്ച് തകർന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കടലിൽ കനത്ത കാറ്റ് അനുഭവപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ ജോലിക്കു പോയില്ല. കടൽക്ഷോഭം കൊയിലാണ്ടി -കാപ്പാട് തീരദേശ റോഡിനു ഭീഷണിയായി. ശക്തമായ മണ്ണൊലിപ്പു കാരണം റോഡ് പല ഭാഗത്തും തകർന്നു. ബസുകൾ ഉൾെപ്പടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. ശക്തമായ കാറ്റിൽ തെങ്ങു വീണ് തണ്ണിമുഖത്ത് വലിയ പുരയിൽ ശ്രീജിത്തി​െൻറ വീടിനു കേടുപറ്റി. എയ്ഞ്ചൽ വാർഷിക ആഘോഷം കൊയിലാണ്ടി: എയ്ഞ്ചൽ കലാകേന്ദ്രം 15ാം വാർഷികാഘോഷം ജൂൺ ഒന്നിനു നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൂരജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് തുടങ്ങും. നൃത്തനൃത്യങ്ങൾ, മ്യൂസിക്കൽ ഫ്യൂഷൻ, ഗാനമേള തുടങ്ങിയവ നടക്കും. അനിൽ, സാബു കീഴരിയൂർ, ഷിയ, ജിന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.