ടിപ്പര്‍ ലോറിയും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി: സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. കാക്കവയല്‍ കോക്കാപ്പിള്ളില്‍ ജോർജി​െൻറ മകള്‍ സോനക്കാണ് (17) പരിക്കേറ്റത്. കൂടത്തായിക്കടുത്ത് അമ്പലമുക്കില്‍ ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് അപകടം. താമരശ്ശേരി ഭാഗത്തുനിന്നും മുക്കത്തേക്ക് പോകുകയായിരുന്ന ടിപ്പറും കൂടത്തായി ഭാഗത്തുനിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സോനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.