ഖാദി ഫൗണ്ടേഷൻ റമദാൻ കനിവ്​

കോഴിക്കോട്: ഖാദി നാലകത്ത് മുഹമ്മദ്കോയ ഫൗണ്ടേഷൻ 10ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'റമദാൻ കനിവ്' ക്ഷേമപദ്ധതി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യകിറ്റ്, യുവതീ യുവാക്കൾക്ക് തൊഴിലുപകരണം, പാലിയേറ്റിവ് സംഘടനകൾക്കുള്ള മെഡിക്കൽ എക്യുപ്മ​െൻറ് എയ്ഡ് ഉപകരണം, വിദ്യാർഥികൾക്കുള്ള പഠനോപകരണം, ലൈഫ് ഭവന പദ്ധതിയിലേക്കുള്ള ധനസഹായം എന്നിവ ചടങ്ങിൽ വിതരണംചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഇ.വി. ഉസ്മാൻകോയ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി റമദാൻ സന്ദേശം നൽകി. ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, പി. മമ്മദ്കോയ, എം.ടി. അഹമ്മദ്കോയ, സി.പി. കുഞ്ഞിമുഹമ്മദ്, അഡ്വ. എം. രാജൻ, പി.ടി. ആസാദ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ഒാർഗനൈസിങ് സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും വൈസ് ചെയർമാൻ കെ.പി. മമ്മദ്കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.