'പെട്രോൾ, ഡീസൽ വിലവർധന​ പിൻവലിക്കണം​'

കോഴിക്കോട്: എണ്ണ വിലവർധന നിയന്ത്രിക്കണമെന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ 27ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അളകാപുരിയിൽ നടന്ന സമ്മേളനം എ.െഎ.സി.സി അംഗം പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. ഇസ്മായിൽ വരവ് ചെലവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. എം. രാജൻ (പ്രസി), പി.കെ. ബിജു (വൈസ് പ്രസി), സുരേഷ്കുമാർ ചെറുവറ്റ (സെക്ര), സി. സുധാകരൻ, പി. രാജൻ (ജോ. സെക്രട്ടറിമാർ), എം.പി. ഷാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.