ഖരമാലിന്യ നിര്‍മാർജന യജ്ഞം; മൂന്നാംഘട്ടം പൂര്‍ത്തീകരിച്ചു

കുറ്റിച്ചിറ: തെക്കേപ്പുറം ശബ്ദം വാട്ട്‌സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന മാലിന്യമുക്ത തെക്കേപ്പുറം പദ്ധതിയുടെ ഭാഗമായുള്ള ഖരമാലിന്യ ശേഖരണം മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ഇതോടെ പ്രദേശത്തെ 13 െറസിഡൻറ്സ് അസോസിയേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലെയും ഖരമാലിന്യം ഇതിനോടകംതന്നെ ശേഖരിച്ച് പുനഃചംക്രമണത്തിനായി കൈമാറി. മൂന്നാം ഘട്ട ശേഖരണത്തിൽ ഡോ. വി. അബ്ദുല്‍ സലാം, ഹിക്മത്ത്, എം.ആര്‍. രാജേശ്വരി, സാദന (ഹല്‍വബസാര്‍ െറസിഡൻറ്സ് അസോസിയേഷന്‍), രാജേഷ് പരേഖ്, വിമല്‍ റാഡിയ, ഹതീഷ് (ഗുജറാത്തി െറസിഡൻറ്സ് അസോസിയേഷന്‍), ഐ.പി. ഉസ്മാന്‍ കോയ, എം.പി. സിക്കന്തര്‍, എം.പി. മൊയ്തീന്‍കോയ (കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിച്ച ഖരമാലിന്യങ്ങള്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജയശ്രി കീര്‍ത്തി, സി.പി. ശ്രീകല എന്നിവര്‍ ഏജന്‍സിക്ക് കൈമാറി. കെ.വി. സുല്‍ഫീക്കര്‍, കെ.എം. നിസാര്‍, ടി.വി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.