പേരാമ്പ്ര താലൂക്ക്​ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് അവഗണന മാത്രം

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അവഗണന മാത്രം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇവരാണ്. ഡയാലിസിസ് സ​െൻററിലുൾപ്പെടെ 39 പേരാണ് ഇവിടെ വിവിധ സെക്ഷനുകളിലായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്. നാഷനൽ റൂറൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം 13 പേരെയാണ് താൽക്കാലികമായി നിയമിച്ചത്. ശേഷിക്കുന്നവരെ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയാണ് നിയമിച്ചത്. ഇതിൽ ക്ലീനിങ്, സെക്യൂരിറ്റി, ഡയാലിസിസ് ടെക്നീഷ്യൻസ്, നഴ്സ് എന്നിവർ ഉൾപ്പെടുന്നു. എട്ടു മണിക്കൂർ ജോലിക്ക് ദിവസ വേതനം ഭൂരിഭാഗമുള്ള ആളുകൾക്കും 400 രൂപയാണ്. മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. സേവന-വേതന വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല. ജോലിക്കിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയും ഇവിടത്തെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ജോലി ഏറ്റെടുക്കുമ്പോഴും അധികാരികൾ ഇവരുടെ ദുരിതം അറിയുന്നില്ല. നഴ്സ് മരിച്ചതോടെ രോഗികൾ ആശുപത്രിയെ കൈയൊഴിഞ്ഞ അവസ്ഥയാണുള്ളത്. കൂടാതെ, ജീവനക്കാർക്ക് പൊതുസമൂഹത്തിൽനിന്ന് അപമാനവും നേരിടേണ്ടി വരുന്ന സാഹചര്യമുണ്ട്. സഹപ്രവർത്തക നഷ്ടപ്പെട്ടതി​െൻറ പ്രയാസവും രോഗത്തെക്കുറിച്ചുള്ള ഭീതിയുമെല്ലാം കാരണം ഇവർ കടുത്ത മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. വരും കാലങ്ങളിൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ താൽക്കാലിക ജീവനക്കാരുടെയും സഹകരണം അത്യാവശ്യമാണ്. അതുകൊണ്ട് ഇവരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികൃതർ ഇനിയും വൈകരുതെന്നാണ് ഇവരുടെ അഭ്യർഥന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.