ചിട്ടി തട്ടിപ്പ്​: രണ്ടു​ കോടിയോളം രൂപയുമായി ഉടമ മുങ്ങിയതായി പരാതി

ബാലുശ്ശേരി: ചിട്ടി തട്ടിപ്പ് നടത്തി രണ്ട് കോടിയോളം രൂപയുമായി ചിട്ടിയുടമ മുങ്ങിയതായി പരാതി. ബാലുശ്ശേരി ആസ്ഥാനമായുള്ള ശ്രീലകം ചിട്ടി എം.ഡി. വിജീഷ് കാലക്കീഴ് മുങ്ങിയതായാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇടപാടുകാർ പരാതിപ്പെട്ടത്. വിവിധ കേന്ദ്രങ്ങളിലായി 20ഒാളം ശാഖകൾ ശ്രീലകം ചിട്ടിയുടെ പേരിൽ പ്രവർത്തിച്ചിരുന്നു. എം.ഡി മുങ്ങിയതോടെ എല്ലാ ഒാഫിസുകളും അടച്ചുപൂട്ടിയിരിക്കയാണ്. ആദ്യം കോഴിക്കോട് നടക്കാവിലായിരുന്ന എം.ഡി ഒാഫിസ് പിന്നീട് ബാലുശ്ശേരി അറപ്പീടികയിലേക്ക് മാറ്റുകയായിരുന്നു. ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശിയായ എം.ഡി 2017 ജൂലൈയിൽ മറ്റൊരു കേസിൽ അറസ്റ്റിലായതിനാൽ 15 ദിവസത്തോളം റിമാൻഡിലായിരുന്നു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ മുങ്ങിയതെന്ന് ചിട്ടിയിൽ ചേർന്ന് വഞ്ചിതരായവർ പറഞ്ഞു. ചിട്ടിയിൽ ചേർന്നവർ പലരും പാവപ്പെട്ട വിഭാഗത്തിൽപെട്ടവരാണ്. കൂലിപ്പണിയുള്ളവരും രോഗികളും ചിട്ടിയിൽ ചേർന്ന് വഞ്ചിതരായിട്ടുണ്ട്. ഗൾഫിൽ ജോലിയുള്ളവർ വീടുപണിക്കായി സ്വരുക്കൂട്ടിയ പണവും നഷ്ടപ്പെട്ടതിലുണ്ട്. വഞ്ചിതരായ 86 പേർ കഴിഞ്ഞദിവസം ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ യോഗംചേർന്ന് ആക്ഷൻ കമ്മിറ്റിക്ക് രൂപംകൊടുത്തു. 30 ലക്ഷം മുതൽ 25,000 വരെയുള്ള സംഖ്യകൾ കിട്ടാനുള്ളവരായിരുന്നു ഇവരിലധികവും. 1.86 കോടി രൂപ യോഗത്തിൽ പെങ്കടുത്തവർക്കുതന്നെ കിട്ടാനുണ്ട്. 19 പേർ യോഗത്തിൽ പെങ്കടുക്കാനെത്തിയിരുന്നില്ല. വിജയൻ മുക്കം അധ്യക്ഷത വഹിച്ചു. ആർ.കെ. മനോജ്, സി.കെ. പ്രദീപ്, രഘുനാഥൻ പേരാമ്പ്ര, സുന്ദരൻ പന്നിക്കോട്, മനോജ് മേപ്പയൂർ, രമേശൻ കരുമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.