രജിസ്​ട്രേഷൻ വരുമാനത്തിൽ റെക്കോഡ്​ വർധന

കക്കോടി: സംസ്ഥാന റവന്യൂ വകുപ്പിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും രജിസ്ട്രേഷൻ ഫീസിനത്തിലും റെക്കോഡ് വർധന. 2017-18 സാമ്പത്തികവർഷത്തിലാണ് പ്രതീക്ഷിത വരുമാനത്തി​െൻറ 94.64 ശതമാനം റവന്യൂ വകുപ്പിന് നേടാനായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 2278.79 കോടി രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 881.09 കോടി രൂപയും ഉൾപ്പെടെ 3159.89 കോടി വരുമാനമാണ് വകുപ്പിന് ലഭിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ബജറ്റിൽ പ്രതീക്ഷിച്ചത് 2377.3809 രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 961.6217 കോടിയും ഉൾപ്പെടെ 3339.26 കോടി രൂപയായിരുന്നു. ഇൗ സാമ്പത്തികവർഷത്തിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ എണ്ണം 8,98,599 ആണ്. 2016-17 സാമ്പത്തികവർഷം 2653.71 കോടി രൂപയായിരുന്നു ലഭിച്ചത്. ആധാരം രജിസ്റ്റർ ചെയ്തതാകെട്ട 8,70,487ഉം. 19.07 ശതമാനം വളർച്ചനിരക്കാണ് ഇക്കാലയളവിൽ വകുപ്പിനുണ്ടായത്. കേന്ദ്രസർക്കാറി​െൻറ സാമ്പത്തികനയങ്ങളുടെ ഭാഗമായി രണ്ട് ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾ ബാങ്ക് അക്കൗണ്ട് മുഖാന്തരമാക്കിയതും ന്യൂെജൻ ബാങ്കുകൾ വായ്പ ഉദാരമാക്കിയതുമാണ് വരുമാനവർധനയുടെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. വകുപ്പിൽ വന്ന പരിഷ്കാരങ്ങളും ആധുനികവത്കരണവും അഴിമതി കുറച്ചതും വർധനയുടെ കാരണമായി പറയപ്പെടുന്നു. പരിധിയിൽകവിഞ്ഞ പണ ഇടപാടുകൾ ബാങ്കിലൂടെ ആയതോടെ വിൽപന നടത്തുന്നവരും ബാങ്ക് മുഖാന്തരം പണം വേണമെന്ന് നിർബന്ധിച്ചതോടെ വസ്തുവി​െൻറ യഥാർഥവില കാണിക്കാൻ ഇടപാടുകാർ നിർബന്ധിതരായി. മുമ്പാകെട്ട വസ്തുവാങ്ങുന്ന ആൾ വില നിശ്ചയിച്ചായിരുന്നു ആധാരം രജിസ്റ്റർ ചെയ്തിരുന്നത്. ഏകീകൃത സ്റ്റാമ്പ് ഡ്യൂട്ടി നിലവിൽവന്നതും ആറുശതമാനത്തിൽനിന്ന് എട്ടുശതമാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ഉയർത്തിയതും വരുമാനവർധനയുടെ കാരണമായി. 2004-05 സാമ്പത്തികവർഷത്തിലാണ് ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്തത്. 13,67,244 ആധാരങ്ങളിൽനിന്നായി 674.11 കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്. കഴിഞ്ഞ 32 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ആധാരം രജിസ്റ്റർ ചെയ്തത് 2012-13 സാമ്പത്തികവർഷത്തിലായിരുന്നു-8,51,525. വരുമാനമാകെട്ട 2747.58 കോടിയും. എ. ബിജുനാഥ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.