മോഷ്​ടാവിനെ റിമാൻഡ്​ ചെയ്തു

പേരാമ്പ്ര: ടൗണിലെ അർശ് ട്രേഡേഴ്സിൽ മോഷണ ശ്രമത്തിനിടെ പിടിയിലായ മുതുകാട് തട്ടകത്തു കുന്നേൽ സജീവനെ (40) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കടയുടമ മുനീർ കട പൂട്ടി നോമ്പ് തുറക്കാൻ വീട്ടിൽ പോയതായിരുന്നു. ഒരു ഷട്ടർ താഴ്ത്തിയതല്ലാതെ ലോക്ക് ചെയ്തിരുന്നില്ല. ഇതിലെ അകത്തുകടന്ന കള്ളൻ പണം മോഷ്ടിക്കുകയായിരുന്നു. എന്നാൽ, വീട്ടിൽനിന്ന് സി.സി.ടി.വിയിൽ മോഷണം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടമ നാട്ടുകാരെയും കൂട്ടി ഷട്ടർ താഴ്ത്തി പൊലീസിനെ വിളിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി വേറെയും മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിപ: ഭയപ്പാടോടെ ബിവറേജ് ജീവനക്കാർ പേരാമ്പ്ര: നിപ വൈറസ് പരക്കുമെന്ന് ഭയന്നിട്ട് ഒരാഴ്ചയോളമായി പേരാമ്പ്ര ടൗൺ കാലിയായത് കാരണം കച്ചവടം വളരെ കുറവാണ്. എന്നാൽ, ഈ ഒരു കുറവൊന്നും ബിവറേജിനെ ബാധിച്ചിട്ടില്ല. നിത്യേന 3500ഓളം ആളുകൾ ഇവിടെ എത്തുന്നുണ്ട്. മാസ്ക്ക് ഉൾപ്പെടെയുള്ള ഒരു മുൻകരുതലും എടുക്കാതെയാണ് ഉപഭോക്താക്കൾ വരുന്നത്. ഇത് ജീവനക്കാരെ ഭീതിയിലാക്കുന്നു. ആരോഗ്യ പ്രവർത്തകരൊന്നും ഇതിലെ വരുന്നില്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്. നിപ ഭീതി അകലുന്നതുവരെ ഷോപ്പിന് അവധി നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മാനേജർക്ക് കത്ത് നൽകി കാത്തിരിക്കുകയാണ്. ഷോപ്പിൽ രാവിലെ തന്നെ തിരക്ക് തുടങ്ങും. ദൂരസ്ഥലങ്ങളിൽനിന്ന് പോലും ഇവിടെ മദ്യത്തിന് ആളെത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.