ആരോഗ്യ വകുപ്പിൽ നഴ്സുമാരുടെ ഒഴിവ് നികത്തുന്നില്ല

പേരാമ്പ്ര: നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും ജില്ലയിൽ ആവശ്യത്തിന് പബ്ലിക് ഹെൽത്ത് ജീവനക്കാരില്ലെന്ന് പരാതി. നിപ വൈറസ് മരണം സംഭവിച്ച ചങ്ങരോത്ത് പഞ്ചായത്തിൽ ആകെ നാല് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണുള്ളത്. നാലോളം ഒഴിവുകൾ ഇവിടെയുണ്ട്. 1962ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് 5000 ജനസംഖ്യക്ക് ഒരാൾ വേണമെന്നതാണ് കണക്ക്. ചങ്ങരോത്തെ ജനസംഖ്യ 37750 ആണ്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് നിയമനം പാതിവഴിയിലാണ്. ഇതുവരെ 10 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും കഴിഞ്ഞ വർഷം ഒരാളെപ്പോലും നിയമിച്ചില്ലെന്നും റാങ്ക് ലിസ്റ്റിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.