നിപ വൈറസ്​ ബോധവത്​കരണം

കോഴിക്കോട്: മേരിക്കുന്ന് നിർമല ആശുപത്രിയിൽ നിപ വൈറസ് ബോധവത്കരണ പരിപാടി നടത്തി. കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. ബിജു മോഹൻ ക്ലാസെടുത്തു. കോർപറേഷൻ കൗൺസിലർ പ്രമീള ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.എം.എ. െറസി. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ. ദയാനന്ദൻ, കെ.എഫ്. ജോർജ്, സിസ്റ്റർ അനറ്റ് കുരുവിള, ജെ. സുമിത എന്നിവർ സംസാരിച്ചു. മന്ത്രിയുടെ പ്രഖ്യാപനവും അസ്ഥാനത്തായി; ബൈപാസ് പൊട്ടിപ്പൊളിഞ്ഞുതന്നെ കക്കോടി: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്ര​െൻറ പ്രഖ്യാപനം ജലരേഖയായി. ജപ്പാൻ കുടിവെള്ളപ്രശ്നവും ബൈപാസും ഏപ്രിൽ 30നുമുമ്പ് പൂർത്തിയാക്കുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി പ്രഖ്യാപിച്ചതാണ്. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ താളംതെറ്റിയിട്ടും മന്ത്രിയുടെ ഇടപെടൽ ഇല്ലാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. മഴ പെയ്താൽ ബൈപാസ് അറ്റകുറ്റപ്പണി ശാസ്ത്രീയമായി നിർവഹിക്കാൻ കഴിയില്ല. ഉദ്ഘാടനം കഴിഞ്ഞ് മാസത്തിനുള്ളിൽ തന്നെ ബൈപാസ് പൊട്ടിപ്പൊളിഞ്ഞതായി ആക്ഷേപമുയർന്നിരുന്നു. ബൈപാസ് പൊട്ടിപ്പൊളിഞ്ഞതിന് കാരണം ക്രമക്കേടാണെന്ന് കാണിച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉപവാസസമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.