വലിയങ്ങാടിയിലെ സമരം ഒത്തുതീർന്നു

കോഴിക്കോട്: വലിയങ്ങാടിയിലെ കമ്മാലി പാക്കേഴ്സ് വിഭാഗം നടത്തിവന്ന സമരം ഒത്തുതീർന്നു. കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രോവിഡൻസ് മർച്ചൻറ്സ് അസോസിയേഷനും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ്. ഇതു പ്രകാരം നിലവിലുള്ള ഷെഡ്യൂളിലെ ഒന്നു മുതൽ 30 വരെയുള്ള ഇനങ്ങളിൽ ക്രമനമ്പർ എട്ട്, 24 എന്നിവ ഒഴികെ ബാക്കി 28 ഇനങ്ങൾക്ക് (15 ശതമാനം) വർധനവും എട്ടും 24ഉം ഇനങ്ങൾക്ക് അഞ്ച് ശതമാനം വീതവും വർധനവ് അനുവദിച്ചിട്ടുണ്ട്. കാശ്യപാശ്രമത്തി​െൻറ ക്ലാസുകൾ മാറ്റിവെച്ചു കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാശ്യപാശ്രമം മേയ് 27ന് കാശ്യപാശ്രമത്തിലും കക്കോടി ഒറ്റത്തെങ്ങിലുമുള്ള വേദ മഹാമന്ദിരത്തിലും നടത്താൻ നിശ്ചയിച്ച ഉന്നത വേദപഠനവും മറ്റു ക്ലാസുകളും മാറ്റിവെച്ചതായി ആശ്രമം അധികാരികൾ അറിയിച്ചു. അധ്യാപക ഒഴിവ് കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് െഗസ്റ്റ് അധ്യാപക​െൻറ ഒഴിവുണ്ട്. ഇൻറർവ്യൂ 30ന് രാവിലെ 11ന് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.