കാറ്റിൽ വാഴകൾ​ നിലംപൊത്തി; കർഷകർ ആശങ്കയിൽ

മാവൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ കൽപള്ളി ആയംകുളം ഭാഗത്ത് 10,000ത്തോളം വാഴകൾ നിലംപൊത്തി. കുലച്ച് മൂപ്പെത്താറായ നേന്ത്രവാഴകളാണ് നശിച്ചതിലേറെയും. 500ലധികം വാഴകൾവരെ നശിച്ച കർഷകരുണ്ട്. കാറ്റിൽ നിലംപൊത്താതിരിക്കാൻ നാലുഭാഗത്തേക്കും കയർകൊണ്ട് വലിച്ചുകെട്ടിയിട്ടും പിടിച്ചുനിൽക്കാനാകാതെ വീഴുകയായിരുന്നു. കടംവാങ്ങിയും മറ്റും കൃഷിചെയ്ത കർഷകർ ഇതുമൂലം സാമ്പത്തിക പ്രയാസത്തിലായി. ഉണിക്കുമരം വീട്ടിൽ സത്യൻ, ഉണിക്കുമരംവീട്ടിൽ ഇമ്പിച്ചിമരക്കാർ, കോമോച്ചിങ്ങൽ റഫീഖ്, തിരിക്കോട്ട് അലവി, വളയങ്ങോട്ട് ചന്ദ്രൻ, ഉണിക്കുമരംവീട്ടിൽ ചന്ദ്രൻ, രാരംപറമ്പത്ത് രാഘവൻ നായർ, നെടുംകണ്ടത്തിൽ കുഞ്ഞൻനായർ, പറത്താംകുന്നത്ത് കുഞ്ഞൻനായർ, നെടുംകണ്ടത്തിൽ അഹമദ് തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ കാറ്റിൽ കൽപള്ളി, തെങ്ങിലക്കടവ്, കണ്ണിപ്പറമ്പ്, വളയന്നൂർ, പള്ളിയോൾ, മാവൂർപാടം തുടങ്ങിയ ഭാഗങ്ങളിൽ വ്യാപകമായി വാഴ നിലംപൊത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.