വാഴയൂരിൽ പ്രത്യേക ആരോഗ്യ ജാഗ്രത യോഗം

കാരാട്: മഴക്കാലപൂർവ രോഗപ്രതിരോധമുൾെപ്പടെ ആരോഗ്യജാഗ്രതക്ക് വാഴയൂരിൽ പ്രത്യേക യോഗം നടത്തി. ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രവർത്തകർ, പൊലീസ്, അംഗൻവാടി പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടന പ്രവർത്തകർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. 17 വാർഡുകളിലും ശുചീകരണ പ്രവൃത്തി നടത്തും. പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. നിഖില പരിപാടികൾ വിശദീകരിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, കെ. ജിേജഷ്, പി. ചന്ദ്രദാസൻ, സെക്രട്ടറി സുനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണദാസ്, ഒ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫർണിച്ചറുകൾ അറ്റകുറ്റപ്പണി ചെയ്തു കാരാട്: പൊതു വ്യവസായ സംരക്ഷണത്തിന് ചെറുകിട മര വ്യവസായ അസോസിയേഷ​െൻറ സഹായം. കാരാട്, വാഴയൂർ ഗവ. എൽ.പി സ്കൂളുകളിലെ ഫർണിച്ചറുകൾ അസോസിയേഷ​െൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ, വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, കാരാട് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ശശിലത, എം.പി. അജയൻ, ടി.പി. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.