ഇ.സി. ഭരതൻ സ്​മാരക ഫുട്​ബാൾ: എച്ച്​.എം.സി.എ ജേതാക്കൾ

കോഴിക്കോട്: 23ാമത് ഇ.സി. ഭരതൻ സബ് ജൂനിയർ ഫുട്ബാൾ ടൂർണമ​െൻറ് ഫൈനലിൽ എച്ച്.എം.സി.എ കോഴിക്കോട് ജേതാക്കളായി. കെ.എഫ്.ടി.സി കോഴിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എച്ച്.എം.സി.എ പരാജയപ്പെടുത്തിയത്. ജേതാക്കൾക്കുവേണ്ടി അർജുൻ, ഹൻസാർ, റഹ്മാൻ എന്നിവർ ഗോളുകൾ നേടി. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ ട്രോഫികൾ വിതരണം ചെയ്തു. പി.എം.വി. പണിക്കർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പൊറ്റങ്ങാടി കിഷൻചന്ദ്, എ.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. മോഹൻ കൂര്യാൽ സ്വാഗതവും എൻ. ശ്രീകുമാർ നന്ദിയും പറഞ്ഞു. സമരസഹായ സമിതി രൂപവത്കരിച്ചു കോഴിക്കോട്: തപാൽ ആർ.എം.എസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സമരസഹായ സമിതി രൂപവത്കരിച്ചു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എം. രാജൻ (െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്), എ.കെ. രമേശ് (സി.െഎ.ടി.യു), എം. മുരളീധരൻ (എഫ്.എസ്.ഇ.ടി.ഒ), എൻ.പി. ബാലകൃഷ്ണൻ (എൻ.ജി.ഒ.എ), വി.എ.എൻ. നമ്പൂതിരി (ബി.എസ്.എൻ.എൽ.ഇ.യു), പി.പി. കൃഷ്ണൻ (എ.െഎ.െഎ.ഇ), ശിവൻ തറയിൽ (ജോയൻറ് കൗൺസിൽ), ഇ.കെ. നാസർ (എ.െഎ.ടി.യു.സി), എം.പി. പത്മനാഭൻ (െഎ.എൻ.ടി.യു.സി), എ.വി. വിശ്വനാഥൻ (എ.െഎ.പി.ആർ.പി.എ), അശോക് കുമാർ (കെ.പി.എസ്.ടി.എ), അജയകുമാർ (എൻ.ജി.ഒ.യു), നരേന്ദ്രനാഥ് (ബി.എസ്.എൻ.ഇ.യു) എന്നിവർ സംസാരിച്ചു. പി.കെ. നേഷ് (എൻ.എഫ്.പി.ഇ) സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.