കക്കോടി: മഴക്കാലമെത്തുേമ്പാൾ ആധിയിലാകുകയാണ് കക്കോടിയിലെ വ്യാപാരികളും ജനങ്ങളും. ഒറ്റ മഴയിൽതന്നെ ഒാടകൾ നിറഞ്ഞുകവിഞ്ഞ് മലിനജലം പരക്കുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. ഒാട ശുചീകരണം ഭാഗികമായി നടന്നെങ്കിലും മലിനജലം തങ്ങിനിൽക്കുകയാണ്. ശക്തമായ ഒറ്റ മഴയിൽതന്നെ കക്കോടി ബസാറിൽ ജലം പൊങ്ങും. വർഷങ്ങളായുള്ള അവസ്ഥക്ക് ഇതുവരെയും പരിഹാരം നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ബൈപ്പാസ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി. വൻ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ ബൈപാസിൽ പ്രവേശിക്കാതെ ബസാർ വഴി കടന്നുപോകുകയാണ്. ഇതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് മാസങ്ങൾക്കു മുേമ്പപറയാൻ തുടങ്ങിയതാണ്. ഏപ്രിൽ അവസാനത്തോടെ പണി പൂർത്തീകരിക്കുമെന്ന് ഗതാഗത മന്ത്രിയും സ്ഥലം എം.എൽ.എയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞതല്ലാതെ നടപ്പായിട്ടില്ല. സ്കൂൾ തുറന്നാൽ നിരവധി വിദ്യാർഥികളാണ് ബസാർ വഴി കടന്നുപോകുന്നത്. മൂന്ന് എൽ.പി, യു.പി സ്കൂളുകളാണ് പ്രധാന റോഡരികിൽ സ്ഥിതിചെയ്യുന്നത്. മഴയും ഗതാഗതക്കുരുക്കും ഇത്തവണ വിദ്യാർഥികൾക്കും ദുരിതം സൃഷ്ടിക്കും. മഴക്കാല രോഗപ്രതിരോധ സമഗ്ര ശുചീകരണ പരിപാടികളോ നിപ വൈറസ് സംബന്ധിച്ച ബോധവത്കരണമോ കർമ പരിപാടികളോ ആവിഷ്കരിച്ചിട്ടില്ല. ഇതിനിടെ ഡെങ്കിപ്പനി ബാധിച്ച് കിഴക്കുംമുറി പറമ്പിടി പുതുശ്ശേരി ഇല്ലത്ത് വീട്ടമ്മ ബുധനാഴ്ച പുലർച്ച സ്വകാര്യ ആശുപത്രിയിൽ മരിച്ചതും ജനങ്ങളിൽ ആശങ്കയുയർത്തി. രണ്ടാം വാർഡിൽ ബദിരൂരിൽ മെറ്റാരു സ്ത്രീക്കും ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുപ്പതോളം െഡങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. പബ്ലിക് ഹെൽത്ത് കർശന നടപടി സ്വീകരിക്കാത്തതാണ് മാലിന്യപ്രശ്നവും രോഗവും വർധിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡെങ്കിപ്പനിബാധ ഇത്തവണ ഏറുമെന്ന ആശങ്കയാണ് ആരോഗ്യപ്രവർത്തകർ പോലും ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.