പ്രതിരോധ നടപടിയെടുക്കണം

കോഴിക്കോട്: നിപ വൈറസ് പനി വ്യാപകമാകുന്നതി​െൻറ പശ്ചാത്തലത്തിൽ മെഡിക്കൽ റെപ്രസേൻററ്റിവ്മാരും അനുബന്ധ തൊഴിലാളികളും ആശുപത്രി സന്ദർശനങ്ങൾ പരിമിതപ്പെടുത്തണമെന്നും സന്ദർശന സമയത്ത് മാസ്കും ഗ്ലൗസും ധരിച്ച് ആവശ്യമായ പ്രതിരോധ രക്ഷാനടപടികൾ സ്വീകരിക്കണമെന്നും 'ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസേൻററ്റിവ് അസോസിയേഷൻ' ജില്ല ഭാരവാഹി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി. മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ജഗത്ത് യോഗത്തിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.