വടക്കനാട് വന്യമൃഗശല്യം: ആ​േരാഗ്യനില വഷളായിട്ടും സമരവീര്യം കുറയാതെ

package * നിരാഹാരം നാലാം ദിനത്തിലേക്ക് * 10 ദിവസത്തിനകം ആനയെ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് സി.പി.എം സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതം മേധാവിയുടെ ഓഫിസിനു മുന്നില്‍ നിരാഹാര സമരമിരിക്കുന്ന വടക്കനാെട്ട വനിതകളുടെ ആരോഗ്യസ്ഥിതി വഷളായി. നിരാഹാരം അനുഷ്ഠിക്കുന്ന വിജയ നാരായണന്‍, ജ്യോതി സുരേഷ് എന്നിവരുടെ ആരോഗ്യ സ്ഥിതിയാണ് വഷളായത്. എങ്കിലും, ആവേശം ഒട്ടും ചോരാതെ സമരം തുടരുകയാണ് വടക്കനാെട്ട അമ്മമാർ. വടക്കനാട് പ്രദേശത്തെ ശല്യക്കാരനായ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ പിടികൂടി പ്രദേശത്തുനിന്നും മാറ്റണെമന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുദിനം പിന്നിട്ടു. ജില്ല കര്‍ഷക സംരക്ഷണ സമിതി ജില്ല ചെയര്‍മാന്‍ കെ. കുഞ്ഞികണ്ണന്‍, ആം ആദ്മി ജില്ല കമ്മിറ്റിയംഗം അഡ്വ. തങ്കച്ചന്‍, മുന്‍ ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. പി. ലക്ഷ്മണന്‍, മാനന്തവാടി രൂപത വികാരി ജനറല്‍ ഫാ. എബ്രഹാം നെല്ലിക്കുന്നേല്‍, ബി.ജെ.പി കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ, വന്യമൃഗ ശല്യത്തിന് പരിഹാരം കാണണെമന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ വടക്കനാട് ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 10 ദിവസത്തിനകം ശല്യക്കാരനായ കൊമ്പനെ പിടികൂടി പ്രദേശത്തുനിന്നും മാറ്റിയില്ലെങ്കില്‍ ജൂണ്‍ രണ്ടു മുതല്‍ വയനാട് വന്യജിവി സങ്കേതം മേധാവിയുടെ ഓഫിസ് ഉപരോധിക്കുെമന്നും ഭാരവാഹികള്‍ അറിയിച്ചു. സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിന് ഫാ. വര്‍ഗീസ് മണ്‍ട്രത്ത് ചെയര്‍മാനും എ.കെ. കുമാരന്‍ കണ്‍വീനറുമായ 101അംഗ കമ്മിറ്റി രൂപവത്കരിച്ചു. WEDWDL11 നിരാഹാരമിരിക്കുന്ന സ്ത്രീകൾ ഇവിടെ നിരാഹാരം, അവിടെ കാട്ടാനയിറക്കം സുല്‍ത്താന്‍ ബത്തേരി: വനൃമൃഗ ശല്യത്തിനെതിരെ ഗ്രാമസംരക്ഷണ സമിതി ബത്തേരി ഡി.എഫ്.ഒ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമ്പോള്‍തന്നെ വടക്കനാട് പ്രദേശങ്ങളില്‍ കാട്ടാനയിറക്കം പതിവാകുന്നു. ചൊവ്വാഴ്ച രാത്രി എഴു മണിയോടെ ഇറങ്ങിയ ആനകള്‍ പുലര്‍ച്ച മൂന്നരയോടെയാണ് കയറിപ്പോയത്. പുറ്റനാല്‍ ചാക്കോ, പണയമ്പം സുരേഷ് മാധവന്‍ എന്നിവരുടെ വാഴ, കമുക്, തെങ്ങ്, കാപ്പിച്ചെടികള്‍, കുരുമുളക്‌ ചെടികള്‍ എന്നിവ നശിപ്പിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനും മറ്റൊരു ആനയുമാണ് കൃഷിയിടത്തിലെത്തി കൃഷി നശിപ്പിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊമ്പന്‍ ആദ്യം പുറ്റനാല്‍ ചാക്കോയുടെ മുറ്റത്തും പിന്നീട് കൃഷിയിടത്തിലുമാണ് ഇറങ്ങിയത്. വനാതിര്‍ത്തികളിലെ ഫെന്‍സിങ് തകര്‍ത്താണ് ആന കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. വാച്ചര്‍മാര്‍ ആനയെ തുരത്തുമ്പോള്‍ ആന കാട്ടില്‍ കയറാതെ മറ്റു പറമ്പുകളില്‍ കയറും. കഴിഞ്ഞ തിങ്കളാഴ്ച ആനയെ തുരത്തുന്നതിനിടെ വാച്ചര്‍മാരെ ആന 300 മീറ്റര്‍ ഓടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇക്കാരണത്താൽ തന്നെ ആക്രമണവാസന പ്രകടിപ്പിക്കുന്ന കൊമ്പനെ തുരത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. WEDWDL8 വടക്കനാടിറങ്ങിയ കാട്ടാന നശിപ്പിച്ച വാഴ ---------------------------------------------- 16കാരിക്ക് പീഡനം; 23കാരന്‍ അറസ്റ്റില്‍ സുല്‍ത്താന്‍ ബത്തേരി: 16കാരിയെ ഉപദ്രവിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കല്ലൂര്‍ സ്വദേശി അന്‍സിലിനെയാണ് (23) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പോക്‌സോ, എസ്.എം.എസ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബത്തേരി സി.ഐ എം.ഡി. സുനില്‍ അറിയിച്ചു. യുവാവിനെ കോടതിയില്‍ ഹാജാരാക്കി. --------------------------------REPEAT ടൗൺ ശുചീകരിച്ചു കൂളിവയൽ: നന്മ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ക്ലീൻ കൂളിവയൽ പദ്ധതിയുടെ ഭാഗമായി കൂളിവയൽ ടൗൺ ശുചീകരിച്ചു. ഗ്രാമപഞ്ചായത്തംഗം എ.ജെ. മാർട്ടിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണി, പുതുക്കുടി ഇബ്രാഹിം മാസ്റ്റർ, കെ. ഉമ്മർ, ട്രസ്റ്റ് ചെയർമാൻ റാഷിദ് ഗസ്സാലി, കൺവീനർ ടി. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. WEDWDL9 നന്മ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കൂളിവയൽ ടൗൺ ശുചീകരിക്കുന്നു രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം വടുവഞ്ചാൽ: മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. വടുവഞ്ചാൽ ടൗണിൽ നടന്ന പരിപാടി മൂപ്പൈനാട് മണ്ഡലം പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറുമാരായ ബേബി വഞ്ചിത്താനത്ത്, മുഹമ്മദ് ബാവ, മനോജ് കടച്ചിക്കുന്ന്, ജോയ് വഞ്ചിത്താനം, രാജൻ ബേഗൂർ, ഹരിഹരൻ, എ.വി. തോമസ് അറുകാലിൽ, ബെന്നി വട്ടത്തുവയൽ, രാജൻ എന്നിവർ സംസാരിച്ചു. WEDWDL10 മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു --------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.