കോതിപാലം അ​േപ്രാച്ച് റോഡിൽ തെരുവുവിളക്ക് സ്​ഥാപിക്കണം

കോഴിക്കോട്: മുഖദാറിൽനിന്ന് തുടങ്ങുന്ന കോതിപാലം അേപ്രാച്ച് റോഡിൽ തെരുവു വിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് സൗത്ത് പരപ്പിൽ അസോസിയേഷൻ ഓഫ് െറസിഡൻറ്സ് കോഴിക്കോട് (സ്പാർക്ക്) വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റമദാൻ 2018 ഉപഹാരവിതരണം അവറാൻ കോയ നിർവഹിച്ചു. റിട്ടേണിങ് ഓഫിസർ പി. മുസ്തഫ 2018 -2020 വാർഷിക തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: പി.പി. അബ്ദുല്ലകുട്ടി (പ്രസി), റാഫി മുഖദാർ (ജന. സെക്ര), കെ. അബൂബക്കർകോയ (ട്രഷ), കെ.വി. മെഹബൂബ്, പി.ടി. സീനത്ത് (വൈ. പ്രസി), പി.എസ്.എം. നജീബ്, കെ.ടി. ലൈല (സെക്ര). കെ.വി. മുഹമ്മദലി, അജ്മൽ റഹ്മാൻ, കെ. നാജിദ ടീച്ചർ, സി. അബ്ദുറഹീം, കെ.ടി. ബീരാൻകോയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റാഫി മുഖദാർ സ്വാഗതവും, ട്രഷറർ കെ. അബൂബക്കർകോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.