ധാബോൽക്കർ വായനശാല

ചേളന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവ സമിതിയുടെ നേതൃത്വത്തിൽ രൂപംകൊടുത്ത ധാ ബോൽക്കർ വായനശാല ചേളന്നൂർ ഇരുവള്ളൂരിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ ഫോട്ടോ അനാച്ഛാദനം നടത്തി. പ്രഫ. കെ. പാപ്പൂട്ടി ധാബോൽക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എ. അച്യുതൻ, പരിഷത്ത് ജില്ല സെക്രട്ടറി പി.കെ. സതീശൻ, ജില്ല വൈസ് പ്രസിഡൻറ് രഞ്ജിനി ടീച്ചർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ. സുജാത, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ മോഹൻ ദാസ്, ടി.പി. രമണി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. പി. നിതിൻ സ്വാഗതവും ടി. വനമാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.