കാലിക്കറ്റ്​ വാഴ്​സിറ്റി ............ രണ്ടാം സെമസ്​റ്റർ ബിരുദ മൂല്യനിർണയം അധ്യാപകരുടെ വീട്ടിലും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ മൂല്യനിർണയം അധ്യാപകരുടെ വീട്ടിലും. മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകാത്ത അധ്യാപകരോട് വീടുകളിൽവെച്ച് ഉത്തരക്കടലാസ് പരിശോധന നടത്താനാണ് സിൻഡിക്കേറ്റ് പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം. ക്യാമ്പുകളുടെ പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്ന്, അധ്യാപകരെ അയക്കാതിരുന്ന കോളജുകളിലെ പ്രിൻസിപ്പൽമാരെ വിളിച്ചുവരുത്തിയാണ് നിർദേശം നൽകിയത്. അധ്യാപകരെ അയക്കാതിരുന്ന 31 കോളജുകളിലെ പ്രിൻസിപ്പൽമാർ തിങ്കളാഴ്ച ഹാജരായി വിശദീകരണം നൽകി. സ്വാശ്രയ കോളജ് അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് വിട്ടുനിന്നതിലേറെയും. മധ്യവേനലവധിയും മാർച്ചിൽ ചില അധ്യാപകർ പിരിഞ്ഞുപോയതും ചില അധ്യാപികമാർ പ്രസവാവധിയിലുമായതിനാലാണ് ക്യാമ്പുകളിൽ ആളുകുറഞ്ഞെതന്ന് പ്രിൻസിപ്പൽമാർ വിശദീകരിച്ചു. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ 60,000 ഇംഗ്ലീഷ് പേപ്പറും 10,000ലേറെ മലയാളം പേപ്പറും ഇനിയും നോക്കിത്തീരാനുണ്ട്. ഹിന്ദി, സംസ്കൃതം വിഷയങ്ങളും മൂല്യനിർണയം നടത്താനുണ്ട്. ഹോം വാല്വേഷന് 35,000ഒാളം പേപ്പറുകൾ ഉടൻ കൈമാറും. ജൂൺ 10നകം തിരിച്ചുവാങ്ങും. 150 പേപ്പറുകളാണ് ഒാരോ അധ്യാപകരും വീട്ടിൽനിന്ന് മൂല്യനിർണയം നടത്തേണ്ടത്. ക്യാമ്പുകളിൽ ഹാജരാവാത്തവരുടെ കാര്യത്തിൽ പ്രിൻസിപ്പൽമാരുെട വിശദീകരണം സ്റ്റാൻഡിങ് കമ്മിറ്റി ചർച്ചചെയ്ത് എന്തു നടപടി വേണമെന്ന് തീരുമാനിക്കുെമന്ന് ചെയർമാൻ ഡോ. സി.എൽ. ജോഷി പറഞ്ഞു. അവസാന വർഷ ബിരുദഫലം മേയ് 31നകം പ്രസിദ്ധീകരിക്കാനാണ് പരീക്ഷ വിഭാഗത്തി​െൻറ ശ്രമം. ടാബുലേഷൻ ജോലികൾ പൂർത്തിയായി. ചൊവ്വാഴ്ച പാസ് ബോർഡ് യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.