തൊഴിൽ നഷ്​ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കണം ^നാഷനൽ പ്രവാസി ലീഗ്

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കണം -നാഷനൽ പ്രവാസി ലീഗ് ** ബഷീർ അഹ്മദ് പ്രസി., മുനീർ കണ്ടാളം ജന. സെക്ര. കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണത്തെ തുടർന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന സാഹചര്യത്തിൽ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കർമപദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രൂപംനൽകണമെന്ന് നാഷനൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബഷീർ അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രവാസി ലീഗി​െൻറ ചുമതലയുള്ള ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ പുതിയ സംസ്ഥാന കമ്മിറ്റി െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എൻ.എൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, ഐ.എൻ.എൽ കാസർകോട് ജില്ല സെക്രട്ടറി അസീസ് കടപ്പുറം, മുഹമ്മദ് പാറക്കാട്ട്, മെഹ്ബൂബ്, സലീം കക്കാടൻ, നിസാം, ഷാഫി കണ്ണംപള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബഷീർ അഹ്മദ് കോഴിക്കോട് (പ്രസി.), ഖലീൽ എരിയാൽ, കാസർകോട് (വൈ. പ്രസി.), മുനീർ കണ്ടാളം കാസർകോട് (ജന. സെക്ര.), ഷഫീർ കൊല്ലം (സെക്ര.), മൊയ്തു കുന്നുമ്മൽ വയനാട് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.