ബേക്കറി നിർമാണശാലയിലെ വൻ തീപിടിത്തം; ഇതരസംസ്ഥാന തൊഴിലാളിയുടെ ഇടപെടൽ ദുരന്തം ഒഴിവാക്കി

രാമനാട്ടുകര: ബേക്കറിയിലെ പാചകവാതകം ചോര്‍ന്നു തീപിടിത്തം. ദുരന്തം ഒഴിവാക്കിയത് ഇതരസംസ്ഥാന ജീവനക്കാര​െൻറ സമയോചിതമായ ഇടപെടല്‍. രാമനാട്ടുകര പി.ടി.എസ് ബേക്കറിയുടെ ഫാറൂഖ് കോളജ് റോഡിലുള്ള നിര്‍മാണശാലയിലാണ് തീപിടിത്തം. ഭക്ഷണം പാകംചെയ്യാനായി അടുപ്പത്ത് പാത്രംവെച്ച ശേഷം ഗ്യാസ് ഓണ്‍ ചെയ്ത് തീ കത്തിച്ചപ്പോള്‍ ആളിപ്പടരുകയായിരുന്നു. സിലിണ്ടറിലെ ട്യൂബില്‍ ഗ്യാസ് ചോർച്ചയുണ്ടായതാണ് തീ പടരാന്‍ കാരണം. ബേക്കറിയിലെ തൊഴിലാളിയായ മേഗ്നാഥ് മണ്ഡലല്‍ (27) ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി തീയണച്ചു. സിലിണ്ടര്‍ ഉടനെ കെട്ടിടത്തി​െൻറ പുറത്തെത്തിച്ചു. നിർമാണശാലയിലെ കുറച്ച് ഭാഗങ്ങൾ കത്തിനശിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷന്‍ ഓഫിസര്‍ അജിത്കുമാറി​െൻറ നേതൃത്വത്തില്‍ ഗ്യാസ് നിർവീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.