പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് കുടുംബത്തിലെ മൂന്നു പേർ മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ മണിപ്പാൽ വൈറസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ബന്ധുക്കളെ പരിശോധിക്കുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരണം നടന്ന വീട്ടിലെ വളർത്തുമുയലിെൻറ സ്രവങ്ങളും പരിശോധനെക്കടുത്തു. രണ്ടു മുയലുകൾ കുറച്ച് ദിവസം മുേമ്പ ചത്തിരുന്നു. ഇതേതുടർന്നാണ് ഇവയെ നിരീക്ഷിക്കുന്നത്. കിണറുകളിലെ വെള്ളവും പരിശോധനെക്കടുത്തിട്ടുണ്ട്. മരിച്ച സഹോദരങ്ങളുടെ ഉമ്മയെയും അനുജനെയും സംഘം പരിശോധിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോ. അരുൺകുമാർ പറയുന്നത്. ഇപ്പോൾ ഒരു കുടുംബത്തിനു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നേരേത്ത ശേഖരിച്ച സാമ്പിളുകളടക്കം മണിപ്പാലിലും പുണെയിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധന നടത്തി രോഗകാരിയായ വൈറസിനെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്നും ഡോക്ടർ അറിയിച്ചു. അതേസമയം, കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സൂപ്പിക്കടയിൽ പരിശോധന നടത്തി. 60 പേരെ പരിശോധിച്ചതിൽ 11 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. വെള്ളിയാഴ്ച 20 പേരുടെയും ശനിയാഴ്ച 107 പേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. 7, 8, 9, 10 വാർഡുകളിലെ സർവകക്ഷി യോഗം പന്തിരിക്കരയിൽ നടത്തി. ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. മരിച്ച സഹോദരങ്ങളുടെ പിതാവ് വളച്ചുകെട്ടിയിൽ മൂസ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച സ്വാലിഹിെൻറ ഭാര്യ ആത്തിഫ എറണാകുളം അമൃത ആശുപത്രിയിലും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.