ചെക്യാട് പനിബാധിച്ച് ഒരാൾ ഗുരുതരാവസ്ഥയിൽ

പാറക്കടവ്: ചെക്യാട് ഉമ്മത്തൂരിൽ പനിബാധിച്ച് ചികിത്സയിലായിരുന്നയാളുടെ നില ഗുരുതരം. തട്ടാൻറവിട അശോകനെയാണ് (49) പനിബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെക്യാട് പ്രാഥമിക ആരോഗ്യകേന്ദ്രം ചികിത്സ തേടിയ അശോകൻ പനി ഭേദമാവാതായതോടെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ വ​െൻറിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഏതുതരത്തിലുള്ള പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പന്തിരിക്കര സൂപ്പിക്കടയിൽ പനിബാധിച്ച് മൂന്നുപേർ മരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.