അപൂർവവൈറസ്​: സർക്കാറുകൾ സംയുക്​ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം ^എം.കെ. രാഘവൻ എം.പി

അപൂർവവൈറസ്: സർക്കാറുകൾ സംയുക്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും അപൂർവ വൈറസ് രോഗബാധയെതുടർന്ന് മൂന്നു പേർ മരിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്ത പ്രതിരോധ പ്രവർത്തനങ്ങളും മറ്റു നടപടികളും കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദക്കും മുഖ്യമന്ത്രി പിണറായി വിജയനും എം.കെ. രാഘവൻ എം.പി കത്തയച്ചു. രോഗ സ്ഥിരീകരണത്തിനുശേഷം അടിയന്തര പ്രതിരോധ പ്രവർത്തനങ്ങളും സൗജന്യ ചികിത്സയും ലഭ്യമാക്കണം. മഴക്കാലമെത്താൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ജന്തു-ജലജന്യ രോഗമെന്ന് സംശയിക്കുന്ന ഈ രോഗത്തെ വേണ്ടവിധത്തിൽ പ്രതിരോധിച്ചില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും. പ്രദേശവാസികളുടെ ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും രോഗബാധയെതുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.