റോഡ്​ ഉദ്ഘാടനം

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ ഗതാഗതയോഗ്യമല്ലാത്ത രണ്ടു റോഡുകളുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പത്തു ലക്ഷം രൂപ വീതം അനുവദിച്ച കുളങ്ങരത്ത് -നടുവിലക്കണ്ടി ലക്ഷം വീട് റോഡ്, കുന്നുമ്മൽ ക്ഷേത്രം -കോർമാകണ്ടി താഴ റോഡ് എന്നിവയാണ് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ബീന എലിയാറ, വനജ ഒതയോത്ത്, പി. അമ്മത്, വി.വി. പ്രഭാകരൻ, എം.എം. രാധാകൃഷ്ണൻ, എ.വി. നാസറുദ്ദീൻ, വി. രാജൻ, രവി കോർമാകണ്ടി, രാധിക ചിറയിൽ, കെ.കെ. ദിനേശൻ, എം.എം. രാധാകൃഷ്ണൻ, എലിയാറ അനന്തൻ, വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.വി. അഷ്റഫ് സ്വാഗതവും പി.സി. അന്ത്രു ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.